സംഗീതം പൊഴിയും പാത: ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഫുജൈറ
നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റ് - ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഫുജൈറ. ഫൈൻ ആർട്സ് അക്കാദമി ഫുജൈറ തയാറാക്കിയ ഈ സംഗീതപാത, ശൈഖ് ഖലീഫ സ്ട്രീറ്റിൽ 710 മീറ്റർ (ഏകദേശം 750 മീറ്റർ നീളത്തിൽ) ദൂരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
റോഡിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ചെറിയ ഉയരമുള്ള വരകളിലൂടെ വാഹനങ്ങളുടെ ടയറുകൾ കടന്നുപോകുമ്പോഴുണ്ടാകുന്ന വൈബ്രേഷനിലൂടെയാണ് ഈ ഭാഗത്തില്‍ സംഗീതം ഉണ്ടാകുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്നവര്‍ക്ക് 'Ode to Joy' എന്ന പ്രശസ്തമായ സംഗീതം കേൾക്കാൻ സാധിക്കും.
യുഎഇയുടെ സാംസ്കാരിക, കലാ രംഗങ്ങളിലെ വലിയൊരു നാഴികക്കല്ലായ ഈ നേട്ടത്തിന്റെ ഗിന്നസ് സർട്ടിഫിക്കറ്റ് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി ഏറ്റുവാങ്ങി.

Post a Comment
0 Comments