കോംഗോ കോട്ട കെട്ടി:പോർച്ചുഗലിനെ സമനിലയിൽ പൂട്ടി
കോംഗോ കസറി. ക്രിസ്റ്റിയാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസുമടങ്ങുന്ന പോർച്ചുഗലിന്റെ സൂപ്പർ താരനിരയെ ലോകകപ്പ് മത്സരത്തിൽ സമനിലയിൽ തളച്ച് കന്നിക്കാരായ കോംഗോ. മത്സരത്തിലുടനീളം പറങ്കികൾക്ക് വെല്ലുവിളി ഉയർത്തിയാണ് ആഫ്രിക്കൻ സംഘം തലയുയർത്തി മടങ്ങിയത്.
ആറാം മിനുട്ടിൽ ജോ നെവസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയപ്പോൾ കളി ഏകപക്ഷീയമാകുമെന്ന് കരുതിയെങ്കിലും ആദ്യപകുതിയുടെ അവസാന നിമിഷം യോനെ വിസ്സയിലൂടെ കോംഗോ ഗോൾ മടക്കി. പോർച്ചുഗലിൻ്റെ വിഖ്യാതയമായ സംഘത്തെ ചുവടുറപ്പിക്കാൻ അനുവദിക്കാതെ കളിച്ചു. പലതവണ ഗോളവസരങ്ങൾ സൃഷ്‌ടിക്കുകയും രണ്ടുതവണ ഗോളിയെ പരീക്ഷിക്കുകയും ചെയ്തു. ഇളകാത്ത പ്രതിരോധ കോട്ട തീര്‍ത്ത കോംഗോ ഡിഫൻസും ഗോൾകീപ്പർ എംപാസ്സിയും പോർച്ചുഗലിന് കനത്ത പ്രകാരമായി.

Post a Comment
0 Comments