'ഡ്രൈവ് വിത്ത് അവെയർനസ്' റോഡ് സുരക്ഷാ ക്യാമ്പയിൻ; വിജയികൾക്ക് രണ്ട് കാറുകൾ സമ്മാനമെന്ന് ദുബൈ പോലീസ്

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 'ഡ്രൈവ് വിത്ത് അവെയർനസ്' എന്ന പേരിൽ പുതിയ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിന് ദുബൈ പോലീസ് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി പൊതുജനങ്ങൾക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സംഘടിപ്പിക്കുന്ന ഇന്ററാക്ടീവ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രണ്ട് നിസ്സാൻ കിക്സ് കാറുകൾ സമ്മാനമായി നേടാനുള്ള സുവർണാവസരവും പോലീസ് ഒരുക്കിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നവരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കുക. രണ്ട് ആഴ്ച നീണ്ടുനിൽക്കുന്നതാണ് ഈ മത്സരം.

Post a Comment

0 Comments