വെള്ളാപ്പള്ളി പ്രതിയായ തട്ടിപ്പ് കേസ്: അന്വേഷണത്തിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്‌തി, ഉദ്യോഗസ്ഥനെ മാറ്റുമെന്നും മുന്നറിയിപ്പ്

എസ്‌എൻഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. അന്തിമ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ സമയം നീട്ടിച്ചോദിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. മൂന്നാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

എസ്പി എസ്  ശശിധരനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. എസ് ശശിധരനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കും എന്നും കോടതി പറഞ്ഞു.
നിരന്തരം നിർദ്ദേശിച്ചിട്ടും എസ്‌പി എസ് ശശിധരൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ല. മൈക്രോ ഫിനാൻസ് കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ കളിയാക്കരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് മേൽ സമ്മർദം കാണുമായിരിക്കുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

Post a Comment

0 Comments