കാർ കഴുകുന്ന തർക്കം കയ്യാങ്കളിയായി; ഷാർജയില്‍ തൊഴിലാളിയെ ആക്രമിച്ചു, രണ്ട് പേർക്കെതിരെ കേസ്

ഷാർജയില്‍ കാര്‍ കഴുകുന്ന തൊഴിലാളിയെ ആക്രമിച്ച് പരിക്കേല്‍പിച്ച പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ ആരംഭിച്ചു. എഷ്യന്‍ പൗരനായ തൊഴിലാളിയാണ് അക്രമത്തിന് ഇരയായത്. 
എമിറേറ്റിലെ ഒരു പാര്‍പ്പിട മേഖലയില്‍ കാര്‍ കഴുകി വരികയായിരുന്നു തൊഴിലാളി. പ്രസ്തുത പ്രദേശത്ത് പാര്‍ക്ക് ചെയ്ത കാറുകള്‍ കഴുകി വരുമാനം ഉണ്ടാക്കുന്നതിന് പകരമായി കമ്മീഷന്‍ നല്‍കണമെന്ന ആവശ്യവുമായി സമീപത്തെ താമസക്കാരായ രണ്ട് പേര്‍ സമീപിച്ചതാണ് പ്രശ്നത്തിന് കാരണം. തുക നല്‍കാന്‍ വിസമ്മതിച്ചതോടെ തൊഴിലാളിക്ക് നേരെ അക്രമം അഴിച്ചു വിട്ടു എന്നാണ് പരാതി.

Post a Comment

0 Comments