ഷാർജ–മസ്കത്ത് 'മുവാസലാത്ത്' ബസ് സർവീസിന് പുതിയ സമയക്രമം
വ്യാപാര ആവശ്യങ്ങള്‍ക്കും വിസ മാറ്റം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ക്കും അനേകം പേര്‍ ആശ്രയിക്കുന്ന ഷാർജ-ഒമാന്‍ ബസ് സര്‍വീസിന് പുതിയ സമയക്രമം.
മുവാസലാത്തിൻ്റെ 'റൂട്ട് 203' ബസ് ആണ് ഇത് വഴി സര്‍വീസ് നടത്തുന്നത്. ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് സുഹാർ വഴി മസ്‌കത്തിലേക്കും തിരിച്ചുമുള്ള ഈ അന്താരാഷ്ട്ര സർവീസിന്റെ പുതിയ സമയവിവരങ്ങൾ പ്രകാരം ഷാർജയിൽ നിന്ന് രാവിലെ 6:30, ഉച്ചയ്ക്ക് 3:30, രാത്രി 8:30 മണിക്കും ബസുകൾ പുറപ്പെടും. തിരിച്ച് ഒമാനില്‍ നിന്നും (മസ്കത്ത്/സുഹാർ) രാവിലെ 7:00, ഉച്ചയ്ക്ക് 1:30, വൈകുന്നേരം 3:00 മണിക്കും ബസ് യാത്ര തിരിക്കും. അതിർത്തി കടന്നുള്ള ടൂറിസ്റ്റുകൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഷാർജ ഒമാന്‍ ബസ് സര്‍വീസ്.

Post a Comment
0 Comments