റോഡ് നിർമാണം: ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നാളെ മുതൽ ജൂലൈ 19 വരെ അടച്ചിടും
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കോംപ്ലക്സ് താൽക്കാലികമായി അടച്ചിടുന്നു. കോൺസുലേറ്റ് കോംപ്ലക്സ് പരിസരത്ത് നടക്കുന്ന റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ചാണ് നടപടി. ജൂലൈ 17 വെള്ളിയാഴ്‌ച രാവിലെ മുതൽ ജൂലൈ 19 ഞായറാഴ്‌ച വരെ കോൺസുലേറ്റ് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Post a Comment
0 Comments