വ്യാജ രേഖകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ്; ബഹ്റൈനില്‍ എഷ്യക്കാരായ ഗൂഢ സംഘം പിടിയില്‍
ബഹ്റൈന്‍ ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബേറ്റിംഗ് കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റി അതോറിട്ടി നടത്തിയ ചടുല നീക്കത്തില്‍ രാജ്യാന്തര തട്ടിപ്പ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് വന്‍ സാമ്പത്തിക തട്ടിപ്പിന് കളം ഒരുക്കി വരികയായിരുന്നു. കിങ്‌ഡം ഓഫ് ബഹ്റൈനിലും പുറത്തുമുള്ള ഏഷ്യൻ പൗരന്മാരായ 24 പേര്‍ ഉൾപ്പെട്ട
കബളിപ്പിക്കല്‍ ലോബി, ഇലക്ട്രോണിക് ഫിനാൻസിംഗ് കമ്പനികളില്‍ നിന്നും പലരുടെയും പേരിലായി പണം കൈക്കലാക്കാന്‍ ശ്രമം നടത്തി. ഇതിനായി ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, സാലറി സർട്ടിഫിക്കറ്റുകൾ, സീലുകൾ എന്നിവ മനപ്പൂർവം വ്യാജമായി നിര്‍മ്മിച്ചു, യഥാർഥ ശമ്പളത്തേക്കാൾ കൂടുതൽ ശമ്പളം ലഭിച്ചതായി കാണിക്കുന്ന തെറ്റായ സാമ്പത്തിക ഡാറ്റ ഉൾപ്പെടുത്തിയതായും സാമ്പത്തിക കുറ്റകൃത്യ വകുപ്പ് വ്യക്തമാക്കി.
തട്ടിപ്പ് സൂചന ലഭിച്ചയുടന്‍ അധികൃതര്‍ അന്വേഷണവും തിരച്ചിലും ആരംഭിച്ചു. കൃത്യമായ തെളിവുകളും ശേഖരിച്ചു.
തുടര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

Post a Comment
0 Comments