കുവൈത്ത് വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് താൽക്കാലികമായി നിർത്തിവെച്ചു



കുവൈത്തിനു നേരെ ഇന്ന് പുലർച്ചെ ഇറാൻ നടത്തിയ ശക്തമായ  ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇതേ തുടർന്ന്  കുവൈത്ത് എയർവേയ്സിന്റെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിച്ചതായി അധികൃതർ അറിയിച്ചു.യാത്രക്കാർ തങ്ങളുടെ വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ തുടർച്ചയായി  പരിശോധിക്കണമെന്ന് കമ്പനി അഭ്യർഥിച്ചു. സർവീസുകളിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ ബുക്കിംഗിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്ക് എസ്‌എം‌എസ് ഉൾപ്പെടെയുള്ള അറിയിപ്പുകളിലൂടെ കൈമാറുമെന്നും  കമ്പനി വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി കുവൈത്തിൽ നിന്ന് 171 എന്ന നമ്പറിലോ, വിദേശത്തുനിന്ന് +965 24345555 അല്ലെങ്കിൽ 171 എന്ന നമ്പറിലോ ബന്ധപ്പെടാം. +965 1802050 എന്ന നമ്പറിലൂടെ വാട്ട്‌സ്ആപ്പ് സേവനവും ലഭ്യമാണ്.

Post a Comment

0 Comments