കുവൈത്ത്: ഇറാനിയൻ ആക്രമണം രണ്ടിടങ്ങളില്‍ തീപിടുത്തം, നിരവധി പേര്‍ക്ക് പരിക്ക്

കുവൈത്തിന് നേരെയുണ്ടായ ഇറാന്റെ വ്യോമാക്രമണത്തെത്തുടർന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ തീപിടിത്തം. ദക്ഷിണ കുവൈത്തിലെ രണ്ട് വ്യത്യസ്ത‌ കേന്ദ്രങ്ങളിലാണ് ആക്രമണത്തെത്തുടർന്ന് തീപിടിത്തമുണ്ടായത്. ഇതിൽ ഒരു വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ ശാലയും ഉൾപ്പെടുന്നു.

തീപിടിത്തത്തിൽ ഒരു കമ്പനി ജീവനക്കാരനും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. കുവൈത്ത് ഫയർ ഫോഴ്‌സിൻ്റെ നേതൃത്വത്തിൽ കുവൈത്ത് ആർമി, നാഷണൽ ഗാർഡ് എന്നിവരുടെ ഫയർ ഫൈറ്റിംഗ് സ്ക‌്വാഡുകൾ സംയുക്തമായി നടത്തിയ അതിവേഗ ഇടപെടലിനെത്തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

Post a Comment

0 Comments