'ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്' ഇറാൻ നേവിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് മുന്നോട്ട് പോയത്, ഹോർമുസ് കടലിടുക്ക് കടന്ന നിമിഷങ്ങൾ പങ്കുവെച്ച് മലയാളി നാവികൻ
ജീവന്‍ പണയം വെച്ചുള്ള നടുക്കുന്ന യാത്ര വിവരം പങ്കുവെച്ചു മലയാളി നാവികന്‍. ഹോർമുസ് കടലിടുക്കിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കെ അതുവഴി കപ്പൽ സഞ്ചരിക്കേണ്ടി വന്ന അനുഭവമാണ് മലയാളി നാവികൻ വിച്ചു പങ്കുവെച്ചത്. ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടും ആത്മവിശ്വാസത്തോടെ യാത്ര തുടർന്നെന്നും, കോഴിക്കോട് സ്വദേശി ചീഫ് ഓഫീസർ അഭിജിത്ത് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ധൈര്യവും ജാഗ്രതയും കൊണ്ടാണ് കപ്പൽ സുരക്ഷിതമായി അപകടമേഖല കടന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ അപകടങ്ങളില്ലാതെ യാത്ര പൂർത്തിയാക്കി നിലവിൽ ചൈനയിലേക്കാണ് കപ്പൽ സഞ്ചരിക്കുന്നതെന്നും വിച്ചു വ്യക്തമാക്കി. ഇന്നലെ കപ്പല്‍ യാത്ര പുറപ്പെടുന്ന വിവരവും ഇതേ നാവികന്‍ വീഡിയോ ലൈവിലൂടെ അറിയിച്ചിരുന്നു.

Post a Comment
0 Comments