അവിശ്വാസ പ്രമേയം പാസായി, ഉദുമ പഞ്ചായത്ത് എൽഡിഎഫ് പ്രസിഡന്റ് പുറത്ത്

കാസര്‍ക്കോട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് അംഗങ്ങൾ കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎമ്മിലെ പിവി  രാജേന്ദ്രനെതിരെയുള്ള അവിശ്വാസപ്രമേയമാണ് പാസായത്. ഇന്ന് രാവിലെ 11 മണിക്കാണ് അവിശ്വാസ പ്രമേയം വോട്ടിനിട്ടത്. പ്രമേയം പാസായതോടെ എൽഡിഎഫിന് ഉദുമ പഞ്ചായത്ത് ഭരണം നഷ്ടമായി.

ഉദുമ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ രാജേന്ദ്രൻ പ്രസിഡന്റായത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥനാർഥിയായ ചന്ദ്രൻ നാലാംവാതുക്കലിന് പറ്റിയ കൈപ്പിഴയാണ് സിപിഎമ്മിന് തുണയായത്. 11ന് എതിരെ 12 വോട്ടുകൾക്കാണ് പ്രമേയം പാസായത്.

Post a Comment

0 Comments