എമര്‍ജന്‍സി വാഹനങ്ങളിലെ സംവിധാനങ്ങള്‍ സജ്ജീകരിച്ച് സഞ്ചാരം: രണ്ട് പ്രതികൾക്ക് ആറ് മാസം തടവും 100,000 ദിർഹം പിഴയും ശിക്ഷ വിധിച്ച് കോടതി

എമര്‍ജന്‍സി വാഹനങ്ങളിലെ സംവിധാനങ്ങള്‍  സജ്ജീകരിച്ച് ഓടിയ കുറ്റത്തിന് രണ്ട് വ്യക്തികളെ കുറ്റക്കാരാണെന്ന് അബുദാബി ക്രിമിനൽ കോടതി വിധിച്ചു. പൊതു ക്രമസമാധാനം തകരാറിലാക്കിയതിന്, അവർക്ക് ആറ് മാസം തടവും, ഒരാൾക്ക് 100,000 ദിർഹം പിഴയും, സംഭവത്തിൽ ഉപയോഗിച്ച വാഹനം കണ്ടുകെട്ടലും വിധിച്ചു. ഒന്നാം പ്രതി അടിയന്തര മുന്നറിയിപ്പ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനം ഓടിച്ചതിനെ തുടർന്നാണിത്. അതേസമയം, രണ്ടാം പ്രതി യോഗ്യതയുള്ള അധികാരികളുടെ നിയമപരമായ അനുമതിയില്ലാതെ അടിയന്തര സംവിധാന ഉപകരണം സ്ഥാപിക്കുന്നതിൽ പങ്കാളിയായി എന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്.

Post a Comment

0 Comments