മ്യാൻമറിൽ രണ്ട് ബോട്ടുകൾ മുങ്ങി 500ൽ അധികം പേർ മരിച്ചതായി സംശയിക്കുന്നെന്ന് യുഎൻ ഏജൻസികൾ

മ്യാൻമറിൽനിന്ന് 500ല്‍ അധികം റോഹിംഗ്യൻ അഭയാർഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ മുങ്ങി. ജൂൺ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാൻമറിൽനിന്നു യാത്ര തിരിച്ചത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങളും മരണസംഖ്യയും ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. വൻതോതിൽ ജീവഹാനി സംഭവിച്ചിരിക്കാമെന്നത് തങ്ങളെ അതീവ ആശങ്കയിലാഴ്ത്തുന്നതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

യുഎന്‍ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച്, 250 ഓളം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച് അധികം വൈകാതെ തന്നെ നഷ്ടപ്പെട്ടിരുന്നു. ശേഷം 280 യാത്രക്കാരുമായി പോയ രണ്ടാമത്തെ ബോട്ട് ജൂലൈ 8 ന് മ്യാൻമറിൽ ഇരാവതി തീരത്തിനടുത്ത് വച്ച് കടലിൽ മറിഞ്ഞതായാണ് കരുതപ്പെടുന്നത്. സാധാരണയായി കടൽയാത്രകൾക്ക് അനുയോജ്യമല്ലാത്ത പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് ബോട്ടുകൾ യാത്ര തിരിച്ചത്. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു എന്നാണ് അറിയുന്നത്.

Post a Comment

0 Comments