സ്ഫോടനം നടന്നെന്ന വാർത്ത വ്യാജം, റോയിട്ടേഴ്സ് വാര്‍ത്ത തള്ളി ദുബൈ മീഡിയ ഓഫീസ്
നഗരമധ്യത്തില്‍ സ്ഫോടന ശബ്ദമെന്ന രീതിയില്‍ ദുബൈയെ കുറിച്ച് റോയിട്ടേഴ്‌സില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് ദുബൈ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു വാര്‍ത്തയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് ദുബൈ സ്ഥിരീകരിച്ചു.
ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് വാർത്തകളും വിവരങ്ങളും സ്വീകരിക്കാനും, ഏതെങ്കിലും വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് അതിന്റെ കൃത്യത പരിശോധിക്കാനും, കിംവദന്തികൾ, തെറ്റായ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പത്ര റിപ്പോർട്ടുകൾ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ദുബൈ മീഡിയ ഓഫീസ് അഭ്യര്‍ത്ഥിച്ചു.

Post a Comment
0 Comments