ഖത്തറിന് നേരെ ഇറാന്റെ ആക്രമണം; അവശിഷ്ടങ്ങൾ പതിച്ച് കുട്ടിക്ക് പരിക്ക്

ഖത്തറിന് നേരെ ഇന്ന്, വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടയിൽ, ആകാശത്തുവെച്ച് തകർത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ തകർന്നുവീണ അവശിഷ്ടങ്ങളാണ് കുട്ടിക്ക് മേൽ പതിച്ചതെന്ന് മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. പരിക്കേറ്റ കുട്ടിക്ക് ആവശ്യമായ എല്ലാ വിദഗ്‌ധ ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments