ദുബൈയിൽ നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്ത് 230 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനമോടിച്ച ഡ്രൈവർ പിടിയിൽ. ഡ്രൈവറെ പിടികൂടിയ ദുബൈ പൊലീസ് വാഹനം പിടിച്ചെടുക്കുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളെ വെട്ടിക്കാനാണ് വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റുകൾ മനഃപൂർവ്വം നീക്കിയത്. ഇതിന് ശേഷമായിരുന്നു ദുബൈയിലെ റോഡുകളിൽ അതിവേഗത്തിൽ വാഹനമോടിച്ചത്. സംഭവത്തിന്റെ വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുണ്ട്.