ഇറാനിൽ നിന്നുണ്ടായ നിരവധി വ്യോമാക്രമണങ്ങൾ ബഹ്റൈൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ് നശിപ്പിച്ചതായി ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു. തിങ്കളാഴ്‌ച രാവിലെയുണ്ടായ ആക്രമണങ്ങളാണ് പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചതെന്ന് സേന വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്നും ബഹ്റൈൻ അറിയിച്ചു.