പൗരത്വം അതീവ പ്രാധാന്യമുള്ള വിഷയം: 27 പേരെ വിദേശികളാക്കിയ അസം സർക്കാറിന്റെ ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കി
പൗരത്വം നിര്‍ണയിക്കുന്നത് തികച്ചും ന്യായവും നിയമപരവും യുക്തിസഹവുമായ നടപടിക്രമങ്ങളിലൂടെ ആയിരിക്കണമെന്ന് സുപ്രിംകോടതി. 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്സ് ട്രൈബ്യൂണലുകളുടെ നടപടിയും ഇത് ശരിവെച്ച ഗുവാഹതി ഹൈക്കോടതി വിധികളും സുപ്രിംകോടതി റദ്ദാക്കി. പൗരത്വം എന്നത് ഭരണഘടനാപരമായി അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, ഈ 27 കേസുകളും പുതിയ രീതിയില്‍ വാദം കേള്‍ക്കുന്നതിനായി ഫോറിനേഴ്സ് ട്രൈബ്യൂണലുകളിലേക്ക് തിരിച്ചയച്ചു.
നിയമവിരുദ്ധമായി ആരും ഇന്ത്യന്‍ പൗരത്വം നേടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. വ്യാജ അവകാശ വാദങ്ങളിലൂടെയോ കാലതാമസം മുതലെടുത്തോ ആരും പൗരത്വം നേടരുത് എന്ന സംസ്ഥാനത്തിന്റെ താത്പര്യം ന്യായമാണ്. എന്നാല്‍, ഈ ലക്ഷ്യം നേടാനായി ന്യായമായ നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്താനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

Post a Comment
0 Comments