അബൂദബി വെയർഹൗസിൽ തീപ്പിടിത്തം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം
അബൂദബി സായിദ് മിലിറ്ററി സിറ്റിയിലെ ഒരു ഗോഡൗണിൽ തീപ്പിടിത്തം ഉണ്ടായി. യുഎഇ സായുധസേനയുടെ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗോഡൗണിനുള്ളിൽ സൂക്ഷിച്ചിരുന്ന മരവസ്തുക്കളും പഴയ വെടിക്കോപ്പുകളും കത്തിയതാണ് തീപിടിത്തത്തിന് കാരണമായതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Post a Comment
0 Comments