ദുബൈയിൽ യാത്ര കൂടുതൽ സുഗമം! 200 കോടി ദിർഹം ചെലവിൽ ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ പദ്ധതിയുമായി ആർടിഎ
ദുബൈയിലെ റോഡ് ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി 'ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ' വികസന പദ്ധതിയുടെ കരാർ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അനുവദിച്ചു. 200 കോടി ദിർഹം ചെലവിൽ 12 കിലോമീറ്റർ നീളത്തിലാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്ക് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ദുബൈയുടെ ആഗോള സാമ്പത്തിക മത്സരശേഷി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2028 അവസാനത്തോടെ ഇതിൻ്റെ നിർമാണം പൂർത്തിയാകും.

Post a Comment
0 Comments