ദുബൈ വ്യവസായിയുടെ ഉദാര മനസ്സ്കാരുണ്യ പ്രവർത്തനത്തിന് 7 കെട്ടിങ്ങൾ സംഭാവന
ദുബൈ വ്യവസായിയുടെ ഉദാര മനസ്സ്
കാരുണ്യ പ്രവർത്തനത്തിന് 7 കെട്ടിങ്ങൾ സംഭാവന
ദുബൈ: യു.എ.ഇ പൗരനായ ബിസിനസുകാരൻ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ 7 കെട്ടിടങ്ങൾ സംഭാവന ചെയ്തു. ഏകദേശം 110 മില്യൻ ദിർഹം വില മതിക്കും ഈ കെട്ടിടങ്ങൾക്ക് എന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ദർ വിലയിരുത്തി.
മുൻ നയതന്ത്രജ്ഞനും വ്യവസായിയുമായ ഹമദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഹജ്‌രിയാണ് ഭീമൻ സംഖ്യയുടെ ആസ്ഥി സംഭാവന നൽകിയത്. 2025-ൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്റുകളിൽ ഒന്നാണിതെന്ന് ദുബൈയിലെ എൻഡോവ്‌മെന്റ് ആൻഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷൻ (ഔഖാഫ് ദുബൈ) പ്രഖ്യാപിച്ചു.
ചാരിറ്റബിൾ എൻഡോവ്‌മെന്റുകൾ (വഖ്ഫ്) എന്നത് ചാരിറ്റബിൾ ട്രസ്റ്റുകളാണ്, അവിടെ ദാതാക്കൾ റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികൾ ഇഷ്ട ജനങ്ങൾക്കോ കുടുംബത്തിനോ വേണ്ടി സംഭാവന നൽകുന്നു. അവ വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താൻ ഉപയോഗപ്പെടുത്തും.
