ഷാർജയില്‍ നാളെ പാര്‍ക്കിങ് സൗജന്യം, ദുബൈ അല്‍ അൽനഹ്‌ദ സെന്ററില്‍ 500 വാഹന പാര്‍ക്കിങ് സൗകര്യം


[] അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.

2025 ഡിസംബർ 19 വെള്ളിയാഴ്ചയാണ് പാര്‍ക്കിങ് സൗജന്യം അനുവദിച്ചത്. നീല അടയാളങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്ന ആഴ്ചയിലുടനീളവും, പൊതു അവധി ദിവസങ്ങളിലും ഉൾപ്പെടെ നിരക്കുകൾക്ക് വിധേയമായ പാർക്കിംഗുകൾക്കും ഈ സൗജന്യ പാർക്കിംഗ് ബാധകമായിരിക്കും.

ഹാങ്ങിംഗ് ഗാർഡൻസ്, അൽ ഹെഫയ്യ തടാകം, അൽ റാഫിസ അണക്കെട്ട് എന്നിവിടങ്ങളിലെ സ്മ‌ാർട്ട് പാർക്കിംഗ് സൗകര്യങ്ങൾക്കും സൗജന്യ പാർക്കിംഗ് ബാധകമായിരിക്കും.

[] മഴ, വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കി ദുബൈയിലെ അൽനഹ്‌ദ സെൻ്റർ. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ 500ല്‍ അധികം വാഹനങ്ങള്‍ക്ക്  സൗജന്യമായി ഇവിടെ നിര്‍ത്തിയിടാം.