'ഡിസംബർ 19ന് അമേരിക്കന്‍ പ്രഹരം, മോഡി പുറത്താകും': സഞ്ജയ് റാവത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരം നഷ്ടപ്പെടുന്ന തരത്തിലുള്ള നിർണായക വെളിപ്പെടുത്തൽ ഡിസംബർ 19-ന് അമേരിക്കയിൽ നിന്നുണ്ടാകുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ പോകുന്ന ഒരു 'സ്‌ഫോടനം' അമേരിക്ക കേന്ദ്രീകരിച്ച് നടക്കുമെന്നും ഇതോടെ മോദിക്ക് അധികാരത്തിൽ തുടരാനാകില്ലെന്നുമാണ് റാവത്തിന്റെ അവകാശവാദം.
എന്നാൽ, എന്നാൽ ഈ അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കേന്ദ്ര സർക്കാരിനെതിരെ നിരന്തരം രൂക്ഷ വിമർശനങ്ങളുന്നയിക്കുന്ന റാവത്ത്, എൻഡിഎ സഖ്യം 2026 വരെ നീണ്ടുനിൽക്കില്ലെന്ന് നേരത്തെയും പ്രവചിച്ചിരുന്നു. എന്നാൽ നിലവിലെ ഈ 'സ്ഫോടന' പ്രസ്താവനയോട് ബിജെപിയോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ശ്രദ്ധ നേടാൻ ശ്രമിക്കുകയാണെന്നാണ് ബിജെപി വൃത്തങ്ങളുടെ പൊതുവിലയിരുത്തൽ.
