താൻ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും വെള്ളാപ്പള്ളി

മലപ്പുറം പാർട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തന്നെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും വർഗീയവാദിയാക്കുന്നതിനായി ബോധപൂർവം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താനാണ് കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയെന്നാണ് പറയുന്നത്.

അതിന് മുമ്പ് തനിക്ക് ഒരു കാലമുണ്ടായിരുന്നുവെന്നും താൻ ഗുരുവിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താൻ നേരത്തെ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെ. ആ നിലപാടിലൊന്നും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്തുകാർക്ക് എന്തൊരു ധാർഷ്ട്യമാണ്, അഹങ്കാരമാണ്. അവർക്ക് പണമുണ്ട്. വിദേശപണവും സ്വദേശപണവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

'താൻ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. സോദരചിന്തയോടെ ജീവിക്കണമെന്നാണ് ആകെ അറിയാവുന്നത്. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്‌എൻഡിപി. ഞങ്ങൾ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരല്ല അദ്ദേഹം പറഞ്ഞു.