വിദ്യാർഥിനിയുടെ കയ്യിൽ വിലകൂടിയ ഫോൺ; വെളിവായത് പീഡന വിവരം, സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് പെണ്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാന്‍ മൊബൈൽ ഫോണും നല്‍കി.