ദേലംപാടി പഞ്ചായത്ത് യുഡിഎഫ് വിജയം ദുബൈയിൽ കെഎംസിസി ആഘോഷം


തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ദേലംപാടി പഞ്ചായത്തിൽ യുഡിഎഫ് നേടിയ ചരിത്ര വിജയത്തിൽ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ദുബൈയിൽ ആഘോഷം സംഘടിപ്പിച്ചു. 20 വർഷങ്ങൾ ശേഷമാണ് യുഡിഎഫ് ദേലംപാടി ഭരണം തിരിച്ചു പിടിക്കുന്നത്. മതേതര ജനാധിപത്യ ചേരിയുടെ വിജയമാണ് ദേലംപാടി പഞ്ചായത്തിൽ ഉണ്ടായത് എന്നും സിപിഎം ബിജെപി രഹസ്യ കൂട്ട്കെട്ടിന് യുഡിഎഫ് വിജയത്തെ തടയാനായില്ല എന്നും കെഎംസിസി നേതാക്കൾ പറഞ്ഞു.
20 വർഷം നാട് ഭരിച്ച സിപിഎം വികസനം മറന്നതാണ് ദയനീയ തോൽവി ഉണ്ടായത്. മയ്യളം വാർഡിൽ നെറുക്കെടുപ്പിലാണ് സിപിഎം വിജയിച്ചത് മറ്റു വാർഡുകളിലും സിപിഎം ഭൂരിപക്ഷം കുറഞ്ഞു. ആഘോഷത്തിൽ ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് അഡൂർ, ജനറൽ സെക്രട്ടറി ജമാൽ ദേലംപാടി, ട്രഷറർ ഖാലിദ് കൊറ്റുമ്പ , ഭാരവാഹികളായ അബ്ദുൽ റഹ്മാൻ എകെ, അഷ്റഫ് എംഎ, അഷ്റഫ്,സിഎ, മൊയ്തീൻ, സിദ്ധീഖ് പള്ളങ്കോട്, റഫീഖ് പരപ്പ, ആഷിർ പള്ളങ്കോട്, ജസീൽ തുടങ്ങിയവർ സംബന്ധിച്ചു.