ദുബൈ തിരുവനന്തപുരം യാത്ര വൈകുന്നു, വിമാനത്തില്‍ ബഹളം വെച്ച് യാത്രക്കാര്‍
അടിയന്തര ആവശ്യത്തിന് പുറപ്പെട്ടവര്‍ അടക്കമുള്ള യാത്രക്കാര്‍ വിമാനത്തില്‍ പ്രതിഷേധിച്ചു. പിതാവിന്റെ മരണ വാര്‍ത്ത അറിഞ്ഞു അവസാന നോക്കു കാണാനായി വിമാനം കയറി സഹികെട്ട മകന്റെ പൊട്ടിക്കരച്ചില്‍ സഹയാത്രികരെയും സങ്കടത്തിലാക്കി
ദുബൈയിൽ നിന്ന് തിരുവനന്തപുരത്തെക്കുള്ള വിമാനമാണ് അനിശ്ചിതമായി വൈകിയത്. രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം യാത്രക്കാർ ദുരിതത്തിൽ.
യാത്രക്കാർ വിമാനത്തിനകത്ത് പ്രതിഷേധിക്കുന്നു.
