ഇന്ന് മുതൽ മഴ കനക്കും
സൗദിക്കും, ബഹ്റൈനും പിന്നാലെ യുഎഇയില്‍ ഇന്ന് മുതൽ മഴ ശക്തി പ്രാപിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ട് മഴ ലഭിച്ചിരുന്നു. ഇന്ന് ഉച്ചയോടെ അബുദാബി സിലാ ഭാഗത്തിൽ നിന്നും ആരംഭിച്ച് പിന്നീട് ദുബായിയും ഷാർജയും അജ്‌മാനും കടന്ന് യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മഴ ഉണ്ടായേക്കും. ചിലയിടങ്ങളില്‍ മഴ തിമിര്‍ത്ത് പെയ്യും. ശക്തമായ കാറ്റ് വീശാനും ആലിപ്പഴ വർഷത്തിനും സാധ്യത കൂടുതലാണ്.
വെള്ളിയാഴ്ച്ച ഉച്ചവരെ ഈ രീതി തുടരുമെന്നാണ് കാലാവസ്ഥ വിദഗ്‌ധർ അഭിപ്രായപ്പെട്ടത്. ശക്തമായ കാറ്റും മഴക്കും സാധ്യത ഉള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണം. കടല്‍ തീരങ്ങളിലും വാദികളിലും സമയം ചെലവഴിക്കാന്‍ എത്തുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
