അരുത്, ഇന്ന് ഉച്ച വരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്!



[] ഇന്ന് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ 4 മണിക്കൂർ മുമ്പ് എത്തണമെന്ന് അധികൃതര്‍ 


[] ഇന്ന് ഉച്ചവരെ  അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്, ദുബൈ പോലീസിന്റെ കര്‍ശന മുന്നറിയിപ്പ്. കാലാവസ്ഥ പ്രവചനാതീതമാണ്.
ഡിസംബർ 19 വെള്ളിയാഴ്ച‌ ഉച്ചവരെ "അത്യാവശ്യമല്ലാതെ" പുറത്തിറങ്ങുന്നത് ഒഴിവാക്കണം എന്നാണ് ദുബൈ പോലീസ് നിര്‍ദേശം.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ, രാജ്യത്തുടനീളം കാലാവസ്ഥ കൂടുതൽ വഷളാകുമെന്നും ദുബൈയിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.



[] യുഎഇയിൽ ശക്തമായ മഴയും കാറ്റും തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് വിമാനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എമിറേറ്റ്സ് എയർലൈൻ. ഡിസംബർ 19ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 4 മണിക്കൂർ  മുമ്പെങ്കിലും എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.