കാസർകോട് സിഎച്ച് സെൻ്റര്‍ രണ്ടാം സൗജന്യ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം 28ന്
കാസർകോട് സിഎച്ച് സെൻ്ററിൻ്റെ രണ്ടാമത്തെ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമായി. ഡിസംബർ 28ന് ഉദ്‌ഘാടനം ചെയ്യും. 2024 ഒക്‌ടോബർ 28നാണ് സി.എച്ച് സെൻ്ററിന് കീഴിൽ ആദ്യമായി പാവപ്പെട്ട കിഡ്‌നി രോഗികൾക്ക് പൂർണ്ണമായും സൗജന്യ ഡയാലിസിസ് ചെയ്ത് കൊടുക്കുന്ന യൂണിറ്റ് വിൻ ടെച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ആരംഭിച്ചത്.ഒരുവർഷം പൂർത്തീകരിക്കുമ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള പുതിയ ഒരു യൂണിറ്റ് കൂടി പ്രവർത്തനം ആരംഭിക്കുന്നത്.
