ദുബൈയിൽ ഗവൺമെന്റ് ജീവനക്കാർക്ക് നാളെ വർക്ക് ഫ്രം ഹോം; ഷാർജയില്‍ പാര്‍ക്കുകള്‍ അടച്ചിട്ടു


[] രാജ്യത്ത് കനത്ത മഴയും അസ്ഥിര കാലാവസ്ഥയും തുടരുന്നതിനാല്‍ ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് നാളെ (ഡിസംബർ 19, വെള്ളിയാഴ്ച) വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work From Home) അനുമതി നൽകി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
[] അസ്ഥിര കാലാവസ്ഥ കാരണം, ഷാർജ സിറ്റി മുനിസിപ്പാലിറ്റി നഗരത്തിലെ എല്ലാ പാർക്കുകളും ഇന്നും നാളെയും (വ്യാഴം വെള്ളി ദിവസങ്ങളില്‍) അടച്ചിടുമെന്ന് അറിയിച്ചു.