മഴ, മിന്നല്‍, കാറ്റ്.. ജാഗ്രതാ നിര്‍ദേശം



റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ ഭാഗങ്ങൾ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസ്സം. മല ഇടുക്കുകളില്‍ നിന്നും മഴ വെള്ളം കുത്തി ഓടിക്കുന്നു. യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്നു. ആലിപ്പഴ വര്‍ഷവമുണ്ടായി. വിവിധ വാദികൾ നിറഞ്ഞൊഴുകി. ഉച്ചക്ക് ശേഷം ഷാർജയിലും മഴ കനത്തു. വേഗത്തില്‍ മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിക്കുമെന്ന് മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡിസംബർ 18, 19 തീയതികളിൽ സ്വകാര്യ മേഖല സ്ഥാപനങ്ങൾ ജോലിസ്ഥലങ്ങളിൽ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
 
അതേസമയം, ജെയ്‌സ് പർവതത്തിൽ പുലർച്ചെ 3.45 ന് താപനില 9.2°C ആയി കുറഞ്ഞു. താപനില അബൂദബിയിൽ 19°Cനും 28 °Cനും ഇടയിലും ദുബൈയിൽ 19 °Cനും 27 °Cനും ഇടയിലും ഷാർജയിൽ 18 °Cനും 27 °Cനും ഇടയിലുമായിരിക്കും.