ചെങ്കളിയൻ ഫെസ്റ്റ് നാളെ മെഹ്ഫിൽ രാവോടെ സമാപിക്കും
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഒരു വർഷം നീണ്ടുനിന്ന ചെങ്കളീയൻ ഫെസ്റ്റ് സമാപന സംഗമം മെഹ്ഫിൽ രാവ് നാളെ കെഎംസിസി ഹാളിൽ നടക്കും, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ പാർട്ടി മത്സരിച്ച മുഴുവൻ വാർഡിലെ വിജയാഘോഷവും ഫാമിലി മീറ്റും ഗ്രീൻസ്റ്റാർ മിഡിൽ ഈസ്റ്റ് ടീമിന്റെ മുട്ടിപ്പാട്ടും സംഗമത്തിന് മറ്റുകൂട്ടും, 2025 ജനുവരി 1ന് ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ സംസ്ഥാന മുസ്ലിം ലീഗ് ട്രഷറർ സി.ട്ടി അഹമ്മദലി ഉദ്ഘാടനം നിർവഹിച്ച് തുടക്കം കുറിച്ച ചെങ്കളിയൻ ഫെസ്റ്റ് 12 ഇന്ന പരിപാടിയായ നസീമു റഹ്മ, സർഗ്ഗ വേദി, സ്വാശ്രയം സാംസ്കാരിക സദസ്സ് ഇൻആശ് ജല യാത്ര സല്യൂട്ട് എജുകെയർ സേവ സമ്മാൻ എന്നിവ അതിൽ ചിലത് മാത്രം, കാസർഗോഡ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മഹമൂദ് എംഎഎച്ച് മുഖ്യാതിഥിയായി പങ്കെടുന്ന സമാപന സംഗമത്തിൽ ഷാർജ കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും
