ഷാർജ മെക്ക് 7 ഹെല്‍ത്ത് ക്ലബ്ബ് വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു
ഷാർജ മെക്ക് 7 ഹെല്‍ത്ത് ക്ലബ്ബ് ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഷാർജ കിങ് ഫൈസല്‍ മസ്ജിദ് സമീപം കേന്ദ്രീകരിച്ചാണ് മെക്ക് 7 ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍ പരിശീലനം നേടുന്നത്.
ഒന്നാം വാർഷിക ആഘോഷ ബ്രൗഷര്‍ പ്രകാശനം പ്രമുഖ വ്യവസായി അബ്ദുൽ അസീസ് തച്ചംപ്പാറ
ഹംസ മുക്കൂടിന് നൽകി നിര്‍വ്വഹിച്ചു. ഡിസംബർ അഞ്ചിന് ഷാർജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചാണ് വാര്‍ഷിക ആഘോഷ പരിപാടി.
