ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഷാർജ പോലീസ് നടപടികൾ ശക്തമാക്കി
ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഷാർജ പോലീസ് നടപടികൾ ശക്തമാക്കി. പ്രാധാന റോഡുകളില്‍ നിരന്തര നിരീക്ഷണം.നിരത്തില്‍ അലോസര മുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയതിന് 73 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും ഷാർജ പോലീസ് പിടിച്ചെടുത്തു.
എമിറേറ്റ് തലത്തിൽ നടത്തിയ തീവ്രമായ ഫീൽഡ് ഓപ്പറേഷന്റെ ഫലമായി അസഹനീയ ശബ്ദമുണ്ടാക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ്, ലൈസൻസില്ലാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങള്‍ക്ക് 25 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. കൂടാതെ, ഒന്നിലധികം തവണ നിയമ ലംഘനങ്ങൾ നടത്തിയ 73 വാഹനങ്ങളും പിടിച്ചെടുത്തു. സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുകയും റോഡ് സുരക്ഷയെ ബാധിക്കുന്ന രീതികൾ പരിമിതപ്പെടുത്തുകയും ചെയ്യുക, ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കലാണ് നടപടിയുടെ ലക്ഷ്യം.
