'ഓപ്പറേഷൻ രക്ഷിത' മദ്യപിച്ച് ട്രെയിനിൽ കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി


തിരുവനന്തപുരം: 'ഓപ്പറേഷൻ രക്ഷിത' മദ്യപിച്ച് ട്രെയിനിൽ കയറുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി. മദ്യപിച്ച് ട്രെയിന്‍ കയറാന്‍ എത്തിയ നിരവധി പേരാണ് സംസ്ഥാനത്തിന്റെ വിവിധ  ഭാഗങ്ങളിലായി കുടുങ്ങിയത്. തിരുവനന്തപുരത്തു മാത്രം 72 പേരാണ് കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനി‍ല്‍ പിടിയിലായി. ഈയിടെ യുവതിയെ ട്രെയിനിൽനിന്നു ചവിട്ടി പുറത്തേക്ക് വീഴ്ത്തിയ സംഭവത്തിനു പിന്നാലെയാണ് അധികൃതര്‍ നടപടി കടുപ്പിച്ചത്. 'ഓപ്പറേഷൻ രക്ഷിത' എന്ന പേരിലാണ്  പരിശോധന കാമ്പയിന്‍. പിടികൂടിയവരെ യാത്ര ചെയ്യാൻ അനുവദിക്കാതെ കേസെടുത്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.