എസ്ഐആര്‍: ഷാർജ കെഎംസിസി കണ്‍വന്‍ഷന്‍ നാളെ
ഷാർജ: വോട്ടർ പട്ടിക പരിഷ്കരണം എസ്ഐആർ നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രവാസികളുടെ ആശങ്ക അകറ്റുന്നതിനും, മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനും, സംശയ നിവാരണത്തിനും അവസരം ഒരുക്കുന്നു ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി.
ഇതിനായി ബഹുജന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 17 തിങ്കളാഴ്ച രാത്രി 8 മണിക്ക് ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. നിയമ കാര്യ വിദഗ്ദന്‍ അഡ്വ. ഹക്കീം ഒറ്റപ്പാലം വിഷയം അവതരിപ്പിക്കും. സംശയ നിവാരണത്തിനും അവസരമുണ്ട്.
