കാസര്‍ക്കോട് കളനാട് സ്വദേശി യുവാവ് ദുബൈയിൽ പനി ബാധിച്ച് മരണപ്പെട്ടു
ദുബൈ ഗ്ലോബൽ വില്ലേജ് ജീവനക്കാരനായ
കാസര്‍ക്കോട് സ്വദേശി ദുബൈയിൽ നിര്യാതനായി. കളനാട് പുളുന്തൊട്ടിയിലെ സിറാജുദ്ദീൻ (29) ആണ് മരിച്ചത്. അപൂർവ്വ ഇനം വൈറൽ പനി തലച്ചോറിനെ ബാധിച്ചതിനെത്തുടർന്ന് ദുബൈയില്‍
ചികില്‍സയിലയിരിക്കെ ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
രണ്ടുദിവസം മുമ്പ് സിറാജിന് പനി അനുഭവപ്പെട്ടു. തുടർന്ന് രോഗം മൂർച്ഛിക്കുകയയിരുന്നു.
രണ്ട് മാസം മുമ്പാണ്സി സിറാജ് അവധി കഴിഞ്ഞ് ദുബൈയില്‍ തിരിച്ചെത്തിയത്.
കളനാട് പുളുന്തൊട്ടി ഷാദുലി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: അര്‍ഷാന. സഹോദരങ്ങൾ: ഷംസുദ്ദീൻ, സൈഫുദ്ദീൻ, ശിഹാബ്, ഷുഹൈബ്, ഷംസീന, നസീമ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ദുബൈ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
