തദ്ദേശ സാരഥി, സാധു അസാധു..
[] പാലക്കാട് അഗളി പഞ്ചായത്തിൽ ട്വിസ്റ്റ്: യുഡിഎഫ് അംഗം എൽഡിഎഫിന്റെ പ്രസിഡന്റ്
[] കണ്ണൂർ മുണ്ടേരി ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. 40 വർഷത്തിന് ശേഷമാണ് പഞ്ചായത്തിൽ യുഡിഎഫ് ഭരണം നേടുന്നത്. നറുക്കെടുപ്പിലൂടെ യുഡിഎഫിന്റെ മുസ്ലിംലീഗ് നേതാവ് സികെ റസീന പ്രസിഡൻറായി. സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷിൻ്റെ പഞ്ചായത്ത് ആണ്. ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ വോട്ടെടുപ്പിലൂടെയാണ് യുഡിഎഫ് വിജയം നേടിയത്. വോട്ടെടുപ്പിൽ യുഡിഎഫ് 11 വോട്ടുകളും എൽഡിഎഫ് 10 വോട്ടുകളും നേടി. എൽഡിഎഫിന്റെ ഒരുവോട്ട് അസാധുവായി.
[][] പാലക്കാട് അഗളി പഞ്ചായത്തിൽ അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ വൻ ട്വിസ്റ്റ്. യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റായി. ഇരുപതാം വാർഡായ ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കൂറുമാറിയത്.
തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു പ്രതികരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപത് വോട്ടുമാണ് ലഭിച്ചത്.
