തദ്ദേശീയയം: കരുത്തര്‍ക്ക് കാലിടറി
[][] സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ ബിജെപി പുറത്ത്; പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്
[][][] എസ്‌ഡിപിഐ പിന്തുണ വേണ്ട, തിരുവനന്തപുരം പാങ്ങോട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.
[] കാസര്‍ക്കോട് ജില്ലയില്‍
സിപിഎം കുത്തകയാക്കി വെച്ച ദേലംപാടി ഗ്രാമ പഞ്ചായത്തില്‍ ഇടത് ഭരണത്തിന് അറുതി. സിപിഎം വിമതരെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് കളിച്ച കളിയില്‍ 4 പതിറ്റാണ്ടിനു ശേഷം സിപിഎമ്മിന് ഭരണ നഷ്ടം. സിപിഎം വിമതന്‍ മുസ്‌തഫ ഹാജിയാണ് പ്രസിഡന്റ്. സ്വതന്ത്രനായി മത്സരിച്ച മുസ്‌തഫ ഹാജിയെ യുഡിഎഫ് പിന്തുണച്ചു.
[][] കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത തൃശൂര്‍ അവിണിശ്ശേരിയിൽ ബിജെപിക്ക് ഭരണം നഷ്ടമായി. പത്തു വർഷത്തിനുശേഷം യുഡിഎഫിന് അധികാരത്തിൽ. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എൽഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
[][][] എസ്‌ഡിപിഐ പിന്തുണ വേണ്ട, തിരുവനന്തപുരം പാങ്ങോട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.
തിരുവനന്തപുരം പാങ്ങോട് പഞ്ചായത്ത് യുഡിഎഫ് പ്രസിഡൻ്റ് എസ്. ഗീത രാജിവച്ചു.
എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ലെന്ന നിലപാടിലാണ് രാജി. യുഡിഎഫ് നയത്തിന്റെ ഭാഗമായാണ് രാജി.
