തദ്ദേശീയം, നാടകീയ രംഗങ്ങൾ
[] പുല്ലൂർ-പെരിയയില്‍ പ്രസിഡന്റ് പദവി ചൊല്ലി കോൺ ഗ്രസിൽ തർക്കം; യുഡിഎഫും ബിജെപിയും വിട്ടുനിന്നതോടെ തിരഞ്ഞെടുപ്പ് മാറ്റി
[][] ഉദുമ പഞ്ചായത്തിൽ നാടകീയം: യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വോട്ട് അസാധു, എല്‍ഡിഎഫിന് പ്രസിഡന്റ്
[] പുല്ലൂർ-പെരിയ പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ. ശനിയാഴ്ച (2025 ഡിസംബർ 27) നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനെത്തുടർന്ന് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് നടത്താനാവശ്യമായ കോറം തികയാത്ത സാഹചര്യത്തിലാണ് വരണാധികാരി നടപടികൾ നിർത്തിവെച്ച്1 വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
കോൺഗ്രസിനുള്ളിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി നിലനിൽക്കുന്ന രൂക്ഷമായ തർക്കമാണ് തിരഞ്ഞെടുപ്പ് നടപടികൾ തടസ്സപ്പെടാൻ കാരണമായത്. 18-ാം വാർഡിലെ ഉഷ എൻ നായരെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് കോൺഗ്രസ് കോർ കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, മൂന്നാം വാർഡായ കൂടാനത്ത് നിന്നും വിജയിച്ച മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്യായനിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. ഈ തർക്കം പരിഹരിക്കാനാകാത്തതിനെ ത്തുടർന്നാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ യുഡിഎഫ് തീരുമാനിച്ചത്.
[][] കാസര്‍ക്കോട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധു, നറുക്കെടുപ്പിൽ എൽഡിഎഫ് വിജയം.
നറുക്കെടുപ്പില്‍ എൽഡിഎഫിലെ പിവി രാജേന്ദ്രൻ പ്രസിഡന്റായി. പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാർത്ഥി ചന്ദ്രനും എൽഡിഎഫിലെ പിവി രാജേന്ദ്രനും തമ്മിലായിരുന്നു മത്സരം . യുഡിഎഫ് വോട്ട് അസാധു ആയതോടെ വോട്ടു നിലയിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായി. നറുക്കെടുപ്പിൽ എൽഡിഎഫ് വിജയം നേടി. യുഡിഎഫ് 12, എൽഡിഎഫ് 11 എന്നതായിരുന്നു ഇവിടുത്തെ സീറ്റ് നില.
