ആശുപത്രി അധികൃതർ ആംബുലൻസ് നൽകിയില്ല, വൃദ്ധയുടെ മൃതദേഹം കൊണ്ടുപോയത് മാലിന്യ ശേഖരണ വാഹനത്തിൽ

ആശുപത്രി അധികൃതർ ആംബുലൻസ്  നൽകിയില്ല, വൃദ്ധയുടെ മൃതദേഹം  കൊണ്ടുപോയത് മാലിന്യ ശേഖരണ  വാഹനത്തിൽ

ആശുപത്രി അധികൃതർ ആംബുലൻസ് നൽകിയില്ല, ഒടുവിൽ വൃദ്ധയുടെ മൃതദേഹം കൊണ്ടുപോയത് മാലിന്യ ശേഖരണത്തിനായുള്ള റിക്ഷയിൽ. ആന്ധ്രാപ്രദേശിലെ പാർവതിപുരം മാന്യം ജില്ലയിലെ ഗുമ്മലക്ഷ്മിപുരം മണ്ഡലം ആസ്ഥാനത്താണ് സംഭവം നടന്നത്. ഗുമ്മലക്ഷ്‌മിപുരം നിവാസിയായ 65 വയസുള്ള രാധമ്മയുടെ മൃതദേഹം ആണ് മാലിന്യ ശേഖരണ വാഹനത്തിൽ കൊണ്ടുപോകേണ്ടി വന്നത്.