സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചു; അജ്‌മാനിൽ യുവതിക്ക് ആറുമാസം തടവും നാടുകടത്തലും


സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്കിൽ ലൈവ് സ്ട്രീമിങ്ങിനിടെ മറ്റൊരാളെ പരസ്യമായി അധിക്ഷേപിച്ച 36 വയസ്സുള്ള യുവതിക്ക് ആറുമാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. അജ്‌മാൻ ഫെഡറൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടേതാണ് ഉത്തരവ്. ഒരാളുടെ വ്യക്തിത്വത്തെയോ സാമൂഹിക പദവിയെയോ മോശമായി ബാധിക്കുന്ന തരത്തിൽ ആശയവിനിമയം നടത്തുന്നത് കുറ്റകരമാണെന്ന് കാണിക്കുന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 427 (3) പ്രകാരമാണ് നടപടി.