യുഎഇ വിശേഷങ്ങള്‍..
[] ഡെസേർട്ട് പോലീസ് പാര്‍ക്ക്: ജനു 5 വരെ വീക്കെൻഡിൽ ഷാർജ ഗവൺമെന്റ് ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി പ്രവേശനം പരിമിതപ്പെടുത്തി
[] ഷാർജയിൽ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ ബൈക്കുകൾക്കും പുതിയ നമ്പർ പ്ലേറ്റുകൾ
[] സാലിക് കാർഡിന് പുതു മുഖം നൽകുന്നതിന് യുഎഇയിലെ കലാകാരന്മാരെയും ഡിസൈനർമാരെയും ക്ഷണിച്ച് സാലിക് അധികൃതർ, തങ്ങളുടെ ഡിസൈൻ സമർപ്പിക്കാനവസരവും. ദുബൈയുടെ വികസന ചരിത്രത്തിൻ്റെ ഭാഗമാകാൻ സർഗ്ഗാത്മക പ്രതിഭകൾക്ക് അവസരം നൽകുന്നു ഈ പദ്ധതിയിലൂടെ. മികച്ച ഡിസൈനുകൾ തിരഞ്ഞെടുക്കും. താൽപ്പര്യമുള്ളവർക്ക് tagdesign.salik.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിബന്ധനകൾ മനസ്സിലാക്കി ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്. 2026 ജനുവരി 19, വ്യാഴാഴ്ചക്ക് മുൻപായി അപേക്ഷകൾ സമര്‍പ്പിക്കണം. ദുബൈയിലെ ലക്ഷക്കണക്കിന് വാഹനങ്ങളിൽ കലാ സൃഷ്ടി ഇടംപിടിക്കാനുള്ള അപൂർവ്വ അവസരമാണിത്.
ആകെ 1,00,000 ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) ആണ് സമ്മാനമായി നൽകുന്നത്.
[] ഷാർജ ഡെസേർട്ട് പോലീസ് പാർക്കിലെ സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് സന്ദർശന സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. പുതിയ അറിയിപ്പ് പ്രകാരം ആഴ്ചയിലെ വാരാന്ത്യ ദിവസങ്ങൾ (വെള്ളി മുതൽ ഞായർ വരെ) ഷാർജ ഗവൺമെൻ്റ് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി മാത്രമായി പരിമിതപ്പെടുത്തി. സാധാരണക്കാരായ പൊതുജനങ്ങൾക്ക് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പാർക്ക് സന്ദർശിക്കാവുന്നതാണ്. 2026 ജനുവരി 5 വരെയാണ് ഈ പുതിയ നിയന്ത്രണം നിലവിലുണ്ടാകുക. സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കുന്നതിനാണ്
ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.
[] ഷാർജയിൽ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർബൈക്കുകൾക്കുമായി പുതിയ വിഭാഗം നമ്പർ പ്ലേറ്റ് വിതരണം ആരംഭിച്ചതായി ഷാർജ പൊലീസ്. ഷാർജയുടെ ഔദ്യോഗിക വിഷ്വൽ ഐഡൻറിറ്റിയോട് അനുസൃതമായി രൂപകൽപന ചെയ്‌തതാണ് ഇവ. ആധുനിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ഈ വാഹനങ്ങളുടെ പൈതൃക സ്വഭാവം സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ പ്ലേറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്.
