ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവലിന് ഇന്ന് തുടക്കം
വിനോദ വ്യാപാര വിസ്മയ മേളയുടെ വാതില്‍ ഇന്ന് തുറക്കും. ഉദ്ഘാടന ദിവസം വമ്പന്‍ വിലയിളവാണ് പ്രഖ്യാപിച്ചിരുന്നത്. ഷോപ്പിങ്
പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ദുബൈ ഫെസ്റ്റിവല്‍ ദിനങ്ങളെ. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ (DSF) ഇത്തവണ വമ്പിച്ച ഓഫറുകൾ ആണ് കാത്തിരിക്കുന്നത്, ഉത്സവത്തിൻ്റെ ഭാഗമായി ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകൾക്ക് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചു, രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക '12 മണിക്കൂർ മെഗാ സെയിൽ' ഷോപ്പർമാർക്ക് വലിയ ലാഭം നൽകും. 3,500ല്‍ അധികം ഔട്ട്ലെറ്റുകളിലായി ആയിരത്തിലധികം ആഗോള ബ്രാൻഡുകൾ ഈ ഷോപ്പിങ് ഉത്സവത്തിൽ അണിനിരക്കും. ഫാഷൻ, ബ്യൂട്ടി, ഹോം ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്‌സ്, കുട്ടികളുടെ ഉൽപ്പന്നങ്ങൾ, ലൈഫ്സ്റ്റൈൽ വിഭാഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി അഞ്ച് ആഴ്‌ചകളോളം നീളുന്ന പ്രമോഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നത്തെ ഓഫര്‍: രാത്രി 10 മണി വരെ മാത്രം.
വിലക്കുറവ്: ഫാഷൻ, ഇലക്ട്രോണിക്‌സ്, കോസ്മെറ്റിക്സ്, ഹോം ഫർണിഷിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ 1000-ലധികം മുൻനിര ബ്രാൻഡുകൾക്ക് 25% മുതൽ 90% വരെ ഡിസ്കൗണ്ട് ലഭിക്കും. മാളുകൾ: മാൾ ഓഫ് എമിറേറ്റ്സ് (Mall of the Emirates), സിറ്റി സെന്റർ ദെയ്റ, സിറ്റി സെൻ്റർ മിർദിഫ്, സിറ്റി സെൻ്ർ അൽ ഷിന്ദഗ, സിറ്റി സെൻ്റർ മി ഐസം, മൈ സിറ്റി സെൻ്റർ അൽ ബർഷ.
ലക്ഷപ്രഭുവാകാൻ സുവർണ്ണാവസരം: മെഗാ സെയിൽ - മാളുകളിൽ നിന്ന് 300 ദിർഹത്തിന് മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് SHARE App വഴി ഒരു മില്യൺ ദിർഹം (ഏകദേശം 2.25 കോടി രൂപ) ക്യാഷ് പ്രൈസ് നേടാനുള്ള നറുക്കെടുപ്പിൽ പങ്കാളികളാകാം. ഇതിനുപുറമെ, ഭാഗ്യശാലികളെ കാത്തിരിക്കുന്നത് അഞ്ച് 2026 മോഡൽ നിസാൻ പെട്രോൾ കാറുകളാണ്. ഷോപ്പിംഗിനൊപ്പം ഡ്രോൺ ഷോകളും കരിമരുന്ന് പ്രയോഗങ്ങളും നഗരത്തിലുടനീളം അരങ്ങേറുന്നതോടെ ദുബൈ വരും ദിവസങ്ങളിൽ ആഘോഷത്തിമിർപ്പിലാകും.
