എമിറേറ്റിലെ ഇമാമുമാർക്കും മുഅദ്ദിനുമാര്‍ക്കും സർക്കാർ ജീവനക്കാരുടെ പദവി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി
ഷാർജയിലെ പള്ളികളിലെ ഇമാമുമാരെയും മുഅദ്ദിനുകളെയും ഇനി മുതൽ സർക്കാർ ജീവനക്കാരായി കണക്കാക്കും. സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന അതേ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കും.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം, എമിറേറ്റിലെ പള്ളികളിലെ എല്ലാ ഇമാമുമാരെയും മുഅദ്ദിനുകളെയും എമിറേറ്റ് ഗവൺമെന്റിന്റെ ജനറൽ സ്റ്റാഫിൽ ഉൾപ്പെടുത്തി. സർക്കാർ ജീവനക്കാർ ആസ്വദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, പ്രമോഷനുകൾ, അലവൻസുകൾ, ആരോഗ്യ ഇൻഷുറൻസ്, 3,000 ദിർഹത്തിന്റെ ജോലി അലവൻസ് എന്നിവയുൾപ്പെടെ നൽകണമെന്നും ശൈഖ് സുല്‍ത്താന്‍ നിർദ്ദേശിച്ചു.
