ദുബൈയിൽ ഏഷ്യൻ ഡ്രൈവർക്ക് തടവ് ശിക്ഷ
മദ്യപിച്ച് പ്രധാന പാതയിലൂടെ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി രണ്ട് പേർക്ക് പരിക്കേൽപ്പിച്ച ഏഷ്യൻ പ്രവാസിക്ക് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ജയിൽ ശിക്ഷ വിധിച്ചു. ഡിസംബർ 25നാണ് കോടതി വിധി. ചുവപ്പ് സിഗ്നൽ മറികടന്ന ഇയാൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. യുഎഇയിലെ പരിഷ്‌കരിച്ച ഗതാഗത നിയമപ്രകാരം ലഹരിയിൽ ഡ്രൈവിംഗ് ചെയ്‌താൽ കടുത്ത ജയില്‍ ശിക്ഷയും 200,000 ദിർഹം വരെ പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
