ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുബൈ നഗരസഭ മുന്നറിയിപ്പ്
ബാച്ചിലര്‍ താമസയിടങ്ങളുടെ വൃത്തിക്കും സുരക്ഷക്കുമായി എട്ടിന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ മുനിസിപ്പാലിറ്റി. ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മാർഗനിർദേശങ്ങൾ:
1 ആസ്ബറ്റോസ് അല്ലെങ്കിൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന വസ്തുക്കൾ മുറിക്കകത്ത് ഉപയോഗിക്കാൻ പാടില്ല,
2 തറഭാഗം എളുപ്പത്തിൽ വൃത്തിയാക്കാനും കഴുകാനും കഴി
യുന്നതായിരിക്കണം,
3 തറകൾ വിള്ളലുകളും ദ്വാരങ്ങളും ഉണ്ടാവാതെ സൂക്ഷിക്കണം,
4 റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് ബാധകമായ എല്ലാ സാങ്കേതികയും ഉണ്ടാവണം,
5 വാസ്തുവിദ്യാ മാനദണ്ഡങ്ങൾ ലേബർ അക്കോമഡേഷൻ റൂമുകൾക്കും ബാധകമാണ്,
6 പ്രകൃതിദത്തവും കൃത്രിമവുമായ ആവശ്യമായ വെളിച്ചം നിർബന്ധം (ഏതെങ്കിലും ഒന്ന് നിർബന്ധം)
7 വായുസഞ്ചാരം, താപ ഇൻസുലേഷൻ, വൈദ്യുതി ഇൻസ്റ്റാളേഷനുകൾ, ആരോഗ്യ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടായിരിക്കണം,
8 കുറഞ്ഞ സ്ഥലത്തിനും സീലിങ് ഉയരത്തിനും ആവശ്യമായ മാനദണ്ഡങ്ങൾ എന്നിവ ആവശ്യമാണ്.
നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിന് നഗരസഭ പരിശോധനകളും നടത്തും.
