എയർ അറേബ്യ യാത്രക്കാർക്ക് സിറ്റി ചെക്ക്-ഇൻ സേവനവും


ശൈത്യകാല അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നതായി ഷാർജ വിമാനത്താവള അധികൃതര്‍. തിരക്ക് കൈകാര്യം ചെയ്യാൻ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ സജ്ജമാണെന്ന് അറിയിപ്പില്‍ പറയുന്നു.

യാത്രക്കാരുടെ ഒഴുക്ക് സുഖമമാക്കുന്നത് ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാര്‍ ഷാർജ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കണം. ഷാർജ എയര്‍പോര്‍ട്ട് വഴി പുറപ്പെടുന്ന എയർ അറേബ്യ യാത്രക്കാർക്ക് സിറ്റി ചെക്ക്-ഇൻ ഉൾപ്പെടെയുള്ള മെച്ചപ്പെടുത്തിയ സേവനങ്ങൾ ഉപയോഗിക്കാനും അവസരമുണ്ട്. വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് ബാഗേജ് ഡ്രോപ്പ്-ഓഫ് അനുവദിക്കുക, എത്തിച്ചേരുമ്പോൾ യാത്രക്കാർക്ക് നേരിട്ട് പാസ്‌പോർട്ട് നിയന്ത്രണത്തിലേക്ക് പോകാൻ അനുവദിക്കുക ഇതൊക്കെയാണ് സിറ്റി ചെക്ക്-ഇൻ സംവിധാനത്തിന്റെ പ്രത്യേകത.